Friday, September 5, 2008

ചിന്തയുടെ കല്ലുരുട്ട്‌

പിറവി --------
ധിഷണയുടെ കനലു വീണ്‌
ഒരു പുല്‍ക്കാട്‌ കത്തുന്നു.
വളരുന്ന അഗ്നിയുടെ കടല്‍.
ദഹിച്ച ആശയങ്ങളുടെ കറുത്തചാരം.. !

കുതിര്‍ന്ന ചാരത്താല്‍ ഒരു രൂപമുണ്ടാക്കപ്പെടുന്നു.
മനുഷ്യണ്റ്റെയോ ഈശ്വരണ്റ്റെയോ രൂപം.. !

രൂപത്തിണ്റ്റെ മൂക്കിലൂതിയത്‌,
ചിന്തയുടെ ശ്വാസം.
നാഡികളിലൂടെ ഒഴുക്കിവിട്ടത്‌ പ്രതികരണത്തിണ്റ്റെ,
പ്രതിഷേധത്തിണ്റ്റെ ചുടുചോര.
കണ്ണുകളില്‍ കൊളുത്തി വെച്ചത്‌,
ഉള്‍ക്കാഴ്ചയുടെ നെയ്ത്തിരി.
ഹൃദയത്തില്‍ നിറച്ചു വെച്ചത്‌,
സ്നേഹതിണ്റ്റെ നറുതേന്‍.
നാവില്‍ തുറന്നു വെച്ചത്‌,
വാക്കിണ്റ്റെ വറ്റാത്ത ഉറവ.

കാഴ്ചകള്‍---------

അവന്‍ വിചിന്തനത്തിണ്റ്റെ കൊടുമുടിയിലേക്ക്‌
ചിന്തയുടെ ഭാരിച്ച കല്ലുരുട്ടുന്നു.
ഭൂതകാലത്തിലേക്ക്‌ തന്നെ ഉരുണ്ട്‌ വീഴേണ്ടി വരുന്ന കല്ല്.

ഭൂമിയുടെ മുലമാന്തുന്ന മണ്ണുമാന്തി യന്ത്രത്തിണ്റ്റെ
കണ്ണുകള്‍ അവന്‍ നില്‍ക്കുന്ന കൊടുമുടിയിലാണ്‌.
എങ്കിലും അവന്‍ താഴെ ഭൂഖണ്ഡങ്ങളിലേക്കും
അവയ്ക്കിടയിലെ ആഴമേറിയ നീലിമയിലേക്കും നോക്കി നിന്നു.

അകലെയും അരുകിലും,
അസുഖകരമായ കാഴ്ചകളുടെ പ്രളയം...

അകലെ.......
മരണത്തിണ്റ്റെ കണക്കെഴുത്തുകാരണ്റ്റെ
ശിങ്കിടികള്‍ സ്വപ്നത്തിണ്റ്റെ സിമണ്റ്റ്‌ കൊടുമുടികളെ നിലം പൊത്തിക്കുന്നു.

തോറാബോറയിലൊളിക്കുന്ന തീവ്രവാദം
ഭീകരതയ്ക്കെതിരായ ഭീകരയുദ്ധങ്ങള്‍.

കഴുകന്‍ കണ്ണുകളുമായി പറക്കുന്ന മരണത്തിണ്റ്റെ കിളികള്‍.
അവയുടെ സ്ഫോടകവിസര്‍ജ്ജ്യങ്ങള്‍.
കണ്ണീര്‍ വറ്റിയ,വിശക്കുന്ന ബാല്യങ്ങള്‍.
അവരേറ്റു വാങ്ങുന്ന തീവ്രവാദത്തിനെതിരായ ആയുദ്ധങ്ങള്‍.
പുകയുന്ന ജൈവസമ്പത്തുകള്‍.
നീഗ്രോയുടെ ചോര നക്കുന്ന വേട്ടനായ്ക്കള്‍.

അരുകില്‍.....
പുതിയ ഗുരുക്കന്‍മാര്‍ ദൈവങ്ങള്‍ക്കിടയില്‍,
വിഭാഗീയത പഠിപ്പിക്കുന്നു.
സ്വയം ദൈവമാകുന്നു.. !!

ഭൂതകാലത്തെച്ചൊല്ലി രക്തം ചിന്തുന്ന ഇന്നുകള്‍.

കാഴ്ചയുടെ ലോകവും ഭൂമിയും പുകയുമ്പോള്‍
നെറ്റ്‌ കഫേയിലെ ഏകാന്തമായ ക്യാബിനുള്ളില്‍
വിദേശ യുവതിയുടെ നഗ്നത ലൈവായി ആസ്വദിക്കുന്ന,
അവരുമായി സല്ലപിക്കുന്ന,
ശരീരത്തെപറ്റി അശ്ളീലം പറയുന്ന,
വിര്‍ച്വല്‍ സെക്സിലേര്‍പ്പെടുന്ന കൌമാരം... !!!

പ്രതികരണം---------

വയ്യ....
ഉള്‍ക്കാഴ്ചയുടെ നെയ്ത്തിരി കൊളിത്തിവെച്ചിരുന്ന
കണ്ണുകള്‍ അവന്‍ മെല്ലെയടച്ചു.
ലോകത്തെ നോക്കിക്കണ്ട അവണ്റ്റെ
വാക്കുകള്‍ക്കായി ലോകം ചെവിയോര്‍ത്തു.
പക്ഷെ...
വാക്കുകളുടെ ഖനികളായ അവണ്റ്റെ നാവനങ്ങിയില്ല.
അവണ്റ്റെ ചിന്തയിലേക്കുള്ള രക്തയോട്ടം നിലച്ചു.
പ്രതിഷേധത്തിണ്റ്റെ പ്രതികരണത്തിണ്റ്റെ
ചുടുചോരയില്‍ നിസംഗതയുടെ ശിശിരം അരിച്ചിറങ്ങി.
അവണ്റ്റെ മൌനം സാന്ദ്രമാവുകയാണ്‌.
സാന്ദ്രായ മൌനം... !!!

അന്ത്യം-----------

വന്യമായ മഴക്കാറ്റില്‍ അവന്‍ മണ്ണില്‍ വീണു.
മണ്ണുമാന്തി യന്ത്രം നനഞ്ഞ ചാരവും മണ്ണും
കോരിയെടുക്കുമ്പോള്‍ കാഴ്ചക്കാരിലാരോ പറഞ്ഞു,
'ചാരം നല്ല വളമാണെന്ന്'. !!!

(സാധുവിണ്റ്റെ 'തെറ്റി'ല്‍ 2005 ല്‍ ഉരുട്ടിയ കല്ലാണിത്‌)

3 comments:

sai said...

hi boss how ruuuuuuuuuuu

പി എം അരുൺ said...

കെട്ട കാലത്തിനെതിരെ
പ്രതിഷേധത്തിന്റെ അലയൊലികൾ ഉയരട്ടെ
കവിതകൾക്കു തീ പിടിക്കട്ടെ
തൂലികകളിൽ രക്തം കിനിയട്ടെ......

ആദി കിരണ് ‍|| Adhi Kiran said...

നന്ദിയുണ്ട് ചിന്തകാ...