Friday, September 5, 2008

ഓര്‍മ്മത്താളുകള്‍ മറിക്കാം

അന്ന്...
ചോറ്റുപാത്രത്തില്‍ ശേഖരിച്ചു വെച്ച,
മഴനൂലുകളുടെ കുളിര്‌.
നവരയിലയും മഷിത്തണ്ടും
കുറ്റിപെന്‍സിലും പങ്കിട്ട സൌഹൃദങ്ങള്‍.
കമ്പൈസിലൂടെയും ചക്കരമുട്ടായിലൂടെയും
ഉപ്പിലിട്ട കാരയ്ക്കയിലൂടെയും വളര്‍ന്ന സൌഹൃദങ്ങള്‍.
നാരങ്ങാമിഠായിയുടെ രുചിയും
വര്‍ണവുമുള്ള കൂട്ടുകാരുടെ വാക്കുകള്‍.
പഴഞ്ചന്‍ കിണറിണ്റ്റെ ഗര്‍ഭത്തിലേക്ക്‌ വീണുപോയ,
കളിപ്പന്തിനെക്കുറിച്ചുള്ള വ്യാകുലതകള്‍.
കൂട്ടുകാര്‍ സാറ്റ്‌ കളിച്ച്‌,
എണ്ണാന്‍ പഠിച്ച വൃക്ഷമുത്തശ്ശി.
വെള്ളിയാഴ്ചകളില്‍ ആറ്റിന്‍ കരയിലേക്കുള്ള പഠനയാത്രകള്‍.
മാനത്തുകണ്ണി മീനുകള്‍ നിറഞ്ഞ,
ചോറ്റുപാത്ര അക്വേറിയങ്ങള്‍.
ഇ.സി. എ യില്‍ ഗോഡ്സെ എത്തും മുമ്പെ,
'മുട്ടത്തോട്‌' പൊട്ടിയതുകാരണം രക്തം വാര്‍ന്ന് മരിച്ച ഗാന്ധിജി.
തുമ്പിയെക്കൊണ്ട്‌ കല്ലെടുപ്പിച്ച കൌതുകം.
തുമ്പിവാലില്‍ കെട്ടിയ നൂലുമായി അതിനെ നിയന്ത്രിച്ച ധാര്‍ഷ്ട്യം.
കാന്താരിച്ചൂരലിണ്റ്റെ ചൂടന്‍ തലോടലുകള്‍.
ഗോലികളിയും പാണ്ടികളിയും
കബഡിയും പൊടിപറപ്പിച്ച സ്കൂള്‍മുറ്റം.
അടി കിട്ടാതിരിക്കാന്‍ ചൂണ്ടാണിവിരല്‍
വെച്ച്‌ കെട്ടിയ കുതിരപ്പുല്‍ തലപ്പുകള്‍.
ലോവര്‍ പ്രൈമറിയിലെ കൈമണിയില്‍ നിന്നും
വലിയ ദോശക്കല്‍ ബെല്ലിലേക്ക്‌ പ്രമോഷന്‍.
കൂടെ ഓടി വീണ സുഹൃത്തുക്കള്‍ക്ക്‌
കമ്മ്യൂണിസ്റ്റ്‌ പച്ചയുടെ നീറ്റല്‍ മരുന്ന്.
കുളിര്‍മഴ കണക്ക്‌ സ്കൂള്‍കാല ഓര്‍മ്മകള്‍
നമ്മിലേക്ക്‌ പെയ്തിറങ്ങുമ്പോള്‍ നമ്മളൊന്ന് തിരിച്ചറിയുന്നു.
നമ്മുടെ പ്രിയ അധ്യാപകരെ പ്രൈമറി സ്ക്കൂളില്‍ നിന്നല്ലാതെ കണ്ടെത്താനാവില്ലെന്ന്. !!!

(വിതുര യു.പി. എസിണ്റ്റെ ശതാബ്ദി സ്മരണികയില്‍ (മരുതം) ഒരിക്കല്‍ ഈ താളുകള്‍ മറിച്ചതാണ്‌)

9 comments:

Sarija NS said...

ഹോ എല്ലാവരുടെയും കുട്ടിക്കാലങ്ങള്‍ തമ്മില്‍ അവിശ്വസനീയമായ സാമ്യം. നന്നായിരിക്കുന്നു ഈ കുട്ടിക്കാല ഓര്‍മ്മകള്‍

sabu s said...

ha kiran super ,manasil enthokoyo neetal ,ormakal.............

ആദി കിരണ് ‍|| Adhi Kiran said...

സരിജ,സാബു നന്ദി...!!

mahe said...

Ellam Ormakalal manasine kulilrppikkunna sneham nirakkunna...

Suku Abraham said...

Kiran Suku here just mail me

മേഘമല്‍ഹാര്‍(സുധീര്‍) said...

നന്നായിരിക്കുന്നു. ഞാന്‍ എഴുതാനിരുന്ന കാര്യങ്ങളാണല്ലോ. താങ്കളും എഴുതിയിരിക്കുന്നത്‌. സ്കൂള്‍ കഥകള്‍ എന്നപേരില്‍ ഞാന്‍ എന്റെ ബ്ലോഗില്‍ എഴുതികൊണ്ടിരിക്കുന്നു. സ്വാഗതം.

Lives in England said...

Azhuthi thakarkuuanallo :-)

Mohamed Salahudheen said...

Nostalgic!

Thaikaden said...

Nostalgic