Friday, September 5, 2008

തലയിലെഴുത്ത്‌-ഭാഗം-2

ഭാഗം-2

1. നോക്കും തോക്കും
നാക്കും നോക്കും വാക്കെറിയുന്നു
തോക്ക്‌ വാക്കെടുക്കുന്നു

2. കൂടും കൂട്ടും
എനിക്കാവശ്യം,
ആരും ശല്യപ്പെടുത്താത്ത കൂട്‌
ആരെയും ശല്യപ്പെടുത്താത്ത കൂട്ട്‌

3. ദേഹവും ദേഹിയും
ദേഹിക്ക്‌ ദേഹം
ദേഹത്തിന്‌ ദാഹം

4.ഉപരിപ്ളവം ... വിപ്ളവം
യാഥാസ്ഥിതികത്വത്തിണ്റ്റെ വരമഞ്ഞള്‍ക്കുറി..
നടുവില്‍ വിപ്ളവത്തിണ്റ്റെ ചെങ്കുങ്കുമം.

5. വാക്ക്‌
നാക്കില്‍ വാക്കില്ലാത്തോന്‍
നോക്കില്‍ വാക്കുള്ളോന്‍.

6. മടിയും കൊടിയും
മടിയേക്കാള്‍ കൊടിയാണ്‌
നമുക്ക്‌ കൊടിയ നാശം..

7. ത്രികാലയാത്ര
ഞാന്‍ വര്‍ത്തമാനത്തില്‍
ശകടം ഭാവിയിലേക്ക്‌
മനസ്സ്‌ ഭൂതത്തില്‍

8. എണ്റ്റെ വലിപ്പം
ചെറുതായോണ്റ്റെ ലോകം വലുതാകുന്നു
വലുതായോണ്റ്റെ ലോകം ചെറുതാകുന്നു.
ഞാന്‍, ലോകത്തേക്കാള്‍ വലുതോ..
എന്നെക്കാള്‍ ചെറുതോ.. ?

9. തിളനില
തിളക്കുന്നത്‌ വറ്റാനും
തണുക്കുന്നത്‌ ഉറയാനും.

10. പടുതിരി
കണ്ണട വെയ്ക്കും മുമ്പെ,
കണ്ണടച്ചു... !!

No comments: