Friday, September 5, 2008

തലയിലെഴുത്ത്‌-ഭാഗം-1

നിയമ പരമല്ലാത്ത മുന്നറിയിപ്പ്‌:

സഹൃദയനായ വായനക്കാരാ,
ഇവ കവിതകളല്ല.
ഇവ 'ക' മാത്രമാണ്‌,
'വിത'യ്ക്കേണ്ടതും കൊയ്യേണ്ടതും
നിങ്ങളുടെ ഹൃദയങ്ങളും ചിന്തകളുമാണ്‌..
നല്ലൊരു കൊയ്ത്തുകാലം ആശംസിക്കുന്നു....

ഭാഗം-1-----------

1.തലയിലെഴുത്ത്‌
തലയില്‍ എഴുത്ത്‌ മാത്രം
എന്നാല്‍ തലയിലെഴുത്തില്ല.

2.ശബ്ദങ്ങള്‍
അവണ്റ്റെ ചിന്തയുടെ ശബ്ദം,
അവളുടെ ഹൃദയത്തിലേക്ക്‌ പായുന്ന
പൂവമ്പിണ്റ്റെ ശബ്ദം,
സ്വപ്നങ്ങള്‍ തകര്‍ന്നു വീഴുന്ന ശബ്ദം,
മരണത്തിണ്റ്റെ കാലൊച്ച..
തീരെ ചെറുശബ്ദങ്ങള്‍ കേള്‍ക്കുന്ന
പട്ടിക്ക്‌ തിരിച്ചറിവേറെയില്ലാത്തത്‌ നന്നായി.

3. കാലാന്തരം
അന്ന്‌,
ഞാനിവിടെയുണ്ടെന്ന ഉദ്ഘോഷമായിരുന്നു, ജീവിതം.
ഇന്ന്‌,
ഞാനിവിടെയുണ്ടോയെന്ന അന്വേഷണമാണ്‌, ജീവിതം.

4. വാക്ക്‌
അറുത്ത നാക്കില്‍,
കിതയ്ക്കുന്ന വാക്ക്‌
കൊരുത്ത നോക്കില്‍
ഉയിര്‍ക്കുന്ന വാക്ക്‌

5. ലോകവും ലോകരും
നിലപാടില്ലാത്ത ലോകം
വെളിപാടില്ലാത്ത ലോകര്‍.

6. രണം
മരണം...
വരണം...
രണ്ടിലും രണമുണ്ട്‌
മരണത്തില്‍ ജീവിതം കീഴടങ്ങുന്നു
വരണത്താല്‍ ജീവിതം വിധേയമാകുന്നു.

7. നൊമ്പരം
നൊമ്പരങ്ങള്‍ നഷ്ടപ്പെട്ടതിന്‍
നൊമ്പരത്തിലാണു ഞാന്‍... !

8.മല...മുല... തല
മണ്ണിന്‌ മല
പെണ്ണിന്‌ മുല
ആണിന്‌ തല

9. നിണ്റ്റെ രുചി
തലച്ചോറിന്‌ ചിന്തയുടെ രുചി
ഹൃദയത്തിന്‌ ജീവണ്റ്റെ രുചി
ശ്വാസകോശത്തിന്‌ വായുവിണ്റ്റെ രുചി
ആമാശയത്തിന്‌ വിശപ്പിണ്റ്റെ രുചി
നിനക്ക്‌ എണ്റ്റെ രുചി. !!

10. മൌനി
ഏറെ പറയാനുള്ളവന്‍.
ഒന്നും പറയാനില്ലാത്തവന്‍.

4 comments:

Sureshkumar Punjhayil said...

Ithu "k" maathramalla... Kavithayekkal Manoharam,...Best wsihes Dear...!!!

ആദി കിരണ് ‍|| Adhi Kiran said...

നന്ദി സുരേഷേട്ടാ...

Unknown said...

nee ente swantham kapi. pettu poya vakkil kettu poya jeevan

Mohamed Salahudheen said...

നന്നായി, നന്നാവും, നന്നാവട്ടെ