Friday, September 5, 2008

തലയിലെഴുത്ത്‌-ഭാഗം-3

ഭാഗം-3

1. നുഴഞ്ഞുകയറ്റം
ഭീകരത ഭീകരനിലേക്കും,
ഭീകരന്‍ സമാധാനത്തിലേക്കും നുഴഞ്ഞുകയറുന്നു..

2. ഉള്ളിലിരിപ്പ്‌
കീറിയ കരിമ്പാറയുടെ,
ഉള്ളിന്‌ വെളുപ്പ്‌.

3. ശവദാഹം
ഉള്ളിലെ തീ കെട്ടു
പുറം തീ കട്ടു.

4. മണ്ണും പെണ്ണും
തണലില്ലാത്ത മണ്ണ്‌,
തുണയില്ലാത്ത പെണ്ണ്‌.

5.പൊറുക്കുക..
എന്നോടൊപ്പം പൊറുത്തുകൂടെ.. ?

നിന്നോടൊപ്പം പൊറുത്താല്‍ പൊറുക്കില്ലാരും.. !

'പൊറുക്കുകില്ല' നീ തന്ന മുറിവുകള്‍..

6. കാടുകയറുക
'സംസാര'ത്തില്‍ കയറാന്‍ കാടില്ലാത്തതിനാല്‍
സംസാരിച്ചവന്‍ കാടുകയറി... !!

7. വിനയം
ഒന്നുമാകാത്തവണ്റ്റെ വിനയം,
വിനയാ... !!!

8. ബഹുവികല്‍പ്പ ചോദ്യം
എഴുതുന്നതെന്തുകൊണ്ട്‌... ?
a. പേന കൊണ്ട്‌
b. ചിന്ത കൊണ്ട്‌
c. കനവു കൊണ്ട്‌
d. കരളു കൊണ്ട്‌

യഥാര്‍ത്ഥ ഉത്തരം കാണുന്നില്ല.
വായിക്കാന്‍ ആളുള്ളതു കൊണ്ട്‌.

9. പഠനം
ഓത്ത്‌ ചൊല്ലാന്‍ കഴിവില്ല
ഓര്‍ത്ത്‌ ചൊല്ലാന്‍ കഴിവില്ല
ഒത്ത്‌ ചൊല്ലാം.

10. മാറ്റത്തിന്‌ മാറ്റം
മാറ്റത്തിന്‌ മാറ്റമുണ്ടാകുമ്പോള്‍
ഇനി 'മാറ്റ'മില്ല
എന്നു ഞാന്‍ മാറ്റിയെഴുതാം.

3 comments:

Sureshkumar Punjhayil said...

Wonderful Dear... Sarikkum Nannayirikkunnu. Bhavukangal...!!!

IELTS Essays from George Andrews said...

crisp and meaningful...beautiful use of rhymes and language.

Unknown said...

hai kiran nannayirikkunnu....