Friday, January 1, 2010

..കാക്ക..


അതയാളുടെ സ്വപ്നങ്ങളിലൊന്നായിരുന്നു, പൌരാണികമായ ആ നഗരത്തിണ്റ്റെ ഹൃദയത്തില്‍ ചരിത്രപ്രസിദ്ധമായ കൊട്ടാരത്തെ കീഴില്‍ നിര്‍ത്തുന്ന ഉയരത്തില്‍ ഒരു ഫ്ളാറ്റ്‌.

കമ്പനി എച്ച്‌. ആര്‍ മാനേജര്‍ പല തവണ അയാളെ ഓര്‍മ്മപ്പെടുത്തിയതാണ്‌ :
" മിസ്റ്റര്‍ ഐസക്ക്‌.. യൂ മസ്റ്റ്‌ സിലക്ട്‌ ഓണ്‍ ഗ്രൌണ്ട്‌ ഫ്ളോര്‍.. ദാറ്റ്‌ വില്‍ ബി കംഫര്‍ട്ടബിള്‍ ഫോര്‍ യു.. "
ഞാന്‍ സ്വപ്നം കാണുന്നത്‌ ഉയരങ്ങളാണ്‌..
മറ്റെല്ലാറ്റിനേയും കാല്‍ക്കീഴില്‍ നിര്‍ത്തുന്ന ഉയരം..

"ഐ ലൈക്ക്‌ ഹൈറ്റ്സ്‌" ഐസക്ക്‌ പതിവ്‌ കുസൃതിച്ചിരിചിരിച്ചു.

ഫ്ളാറ്റില്‍ നിന്നും ഐടി പാര്‍ക്കിലേക്ക്‌ ഐസക്കിണ്റ്റെ എന്‍ഡവറിന്‌ നാല്‍പ്പത്‌ മിനിട്ട്‌ ഓടണം.. അതേ കമ്പനിയില്‍ വര്‍ക്ക്‌ ചെയ്യുന്ന സാറയാണ്‌ ഐസക്കിണ്റ്റെ ഭാര്യ. സാറ പുതിയൊരു പ്രോജക്ടിണ്റ്റെ ഇന്‍ഷ്യല്‍ സ്റ്റേജിലാണ്‌. മിക്ക ദിവസവും US ക്ളയിണ്റ്റ്സുമായി കോണ്‍ഫറന്‍സുള്ള കാരണം പോകുന്നതും വരുന്നതും വൈകിയാണ്‌.അതിനാല്‍ സാറ തണ്റ്റെ സാന്‍ഡ്രോയിലാണ്‌ യാത്ര.

'നൌ ഹെ ര്‍ ക്ളോക്ക്‌ ഈസ്‌ US ക്ളോക്ക്‌'
ഓഫീസിലെ പോലെത്തന്നെ അവരുടെ ബഡ്‌ റൂമിലും രണ്ട്‌ ക്ളോക്കുകള്‍ വെച്ചിട്ടുണ്ട്‌.
'വണ്‍ ഫോര്‍ ഇന്‍ഡ്യന്‍ ടൈം ആന്‍ഡ്‌ ദി അദര്‍ വണ്‍ ഫോര്‍ US ടൈം'
ഒന്നില്‍ രാവോടുമ്പോള്‍ മറ്റൊന്നില്‍ പകലോടുന്നു.. !!

ഐസക്കിണ്റ്റെയും സാറയുടേയും മകന്‍ സിവിക്ക്‌ കിഡ്സ്‌ റൂമില്‍ വട്ടത്തില്‍ സൈക്കിള്‍ ചവിട്ടുന്നത്‌ മാത്രമായിരുന്നു ഏക വിനോദം. പാല്‍ക്കുപ്പിയുടെ നിബിള്‍ കടിച്ചുപിടിച്ച്‌ മൂന്നുവയസ്സുകാരന്‍ മൂന്ന്‌ വീലുള്ള സൈക്കിള്‍ അന്തമില്ലാതെ വട്ടത്തില്‍ ചവിട്ടിക്കൊണ്ടിരുന്നു.

കാവലായുള്ള സാറയുടെ അമ്മ സ്നാക്സുമായി എപ്പോഴും ടിവിക്ക്‌ മുന്നിലാവും. അവര്‍ വായതുറക്കുന്നത്‌ സ്നാക്സ്‌ കഴിക്കാനും ഫിനാന്‍ഷ്യല്‍ സെക്യൂരിറ്റിയെക്കുറിച്ച്‌ ക്ളാസെടുക്കാനുമാണെന്ന്‌ ഐസക്ക്‌ സാറയോട്‌ പരിഹസിക്കാറുണ്ട്.

മൂന്ന്‌ പെണ്‍ മക്കളുടേയും മരുമക്കളുടേയും മുകളില്‍ മാനസികാധിപത്യത്തിനായി ആ സ്ത്രീ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു.
എങ്കിലും അതംഗീകരിച്ചുകൊടുത്താല്‍ വല്യ ഉപകാരമാണ്‌.ഇന്‍ഷ്വറന്‍സ്‌,ഫ്ളാറ്റിണ്റ്റെ കാര്യങ്ങള്‍,കുഞ്ഞിണ്റ്റെ കാര്യങ്ങള്‍,വാട്ടര്‍ ബില്‍, ഇലക്ട്രിസിറ്റി ബില്‍ ഇവയെല്ലാം അവര്‍ മാനേജ്‌ ചെയ്തോളും.

ഐസക്കിന്‌ കമ്പനി വര്‍ക്ക്‌ ടൈം റിലാക്സേഷന്‍ അനുവദിച്ചിട്ടുണ്ട്‌. കൃത്യം ഇന്ന സമയത്ത്‌ കമ്പനിയിലെത്തണമെന്നോ ഇത്ര സമയം വര്‍ക്ക്‌ ചെയ്യണമെന്നോ ഉള്ള നിയന്ത്രണമില്ല..എന്നാല്‍ വര്‍ക്ക്‌ തീര്‍ക്കാനുള്ള ഡെഡ്‌ ലൈന്‍ ഉണ്ട്‌ .
(നിങ്ങള്‍ പണിയെടുത്തില്ലെങ്കിലും കുഴപ്പമില്ല പണി തീര്‍ക്കണമെന്നത്‌ ഫ്രഷ്‌ ടെക്കീസിണ്റ്റെ ഇടയില്‍ പറഞ്ഞു കേള്‍ക്കുന്ന നര്‍മ്മമണ്‌)

കമ്പനി ലാപ്ടോപ്പ്‌ ടെക്കീസിണ്റ്റെ വീട്ടിലെ സമയവും കൊത്തി വിഴുങ്ങുന്ന പക്ഷിയാണ്‌ . കമ്പനിയിലും വീട്ടിലും ഐസക്കിണ്റ്റെ തലയ്ക്ക്‌ ചൂട്‌ പിടിപ്പിക്കുന്നത്‌ 'ജാവ' * യുടെ ലാവയാണ്‌.



തലയ്ക്കുള്ളില്‍ വിരകള്‍ പോലെ ഓടിനടക്കുന്ന പ്രോഗ്രാം സ്റ്റേറ്റ്മെണ്റ്റുകള്‍.. !
ഫോര്‍ ലൂപ്പിലെ * തനിയാവര്‍ത്തന സ്റ്റേറ്റ്മെണ്റ്റ്‌ പോലെ ദിനങ്ങള്‍... !!

അടുത്ത മുറിയില്‍ നിന്നും സിവിണ്റ്റെ സൈക്കിള്‍ ശബ്ദം..
അമ്മായിയമ്മയുടെ ടിവി ശബ്ദം..


മാസം റിലീസ്‌ ചെയ്യേണ്ടുന്ന പ്രോജക്ടാണ്‌.ശ്രീലതയുടെ ഡലിവറിയ്ക്കായുള്ള ലീവില്ലായിരുന്നെങ്കില്‍ ഒരാഴ്ച മുന്‍പ്‌ തന്നെ തങ്ങളുടെ ടീം ഫിനിഷ്‌ ചെയ്യേണ്ടതാണ്‌. ഇപ്പൊ ശ്രീയുടെ മൊഡ്യൂള്‍ കൂടി തണ്റ്റെ തലയില്‍ വന്ന്‌ പെട്ടിരിക്കുന്നു. മറ്റൊരാളെ കമ്പനി ഓഫര്‍ ചെയ്തതാണ്‌ പക്ഷെ ഈ അവസാനഘട്ടം പുതിയൊരാളെ 'സിസ്റ്റം' പഠിപ്പിച്ചെടുക്കുന്നതിലും ഭേദം താനത്‌ ചെയ്യുന്നതാണെന്ന്‌ ഐസക്ക്‌ ഉറപ്പിച്ചു.

പണി
തുടങ്ങിയപ്പോള്‍ ഐസക്കിന്‌ ബോധ്യപ്പെട്ടു, പുതിയതൊന്ന്‌ ചെയ്യുന്നതിലും ദുഷ്കരമാണ്‌ മറ്റൊരാള്‍ അപൂര്‍ണ്ണമായി നിറുത്തിയ ഒന്നിനെ പൂര്‍ണ്ണമാക്കാന്‍ ശ്രമിക്കുന്നത്‌.
തലച്ചോറ്‌
പവിഴപ്പുറ്റ്‌ പോലെ ദൃഢമായിരിക്കുന്നു.
സിസ്റ്റം
ഹാംഗാവുന്ന പോലെ ഒരവസ്ഥ...
ഇനിയൊന്ന്‌
റീസ്റ്റാര്‍ട്ട്‌ ചെയ്തെടുക്കണം...
അന്നേരം
സാറ ഓണ്‍ലൈന്‍ വന്നു.

SARA : hi..

Me : Hi..sara..

SARA : h r U ? 3

Me : Fine

SARA : civi.?

Me : @ his room 4

SARA : take care him

Freddy came 4 call.

k..

bye..

gud nite

Me : K…bye.. Good night


ലാപ്ടോപ്പ്‌ ഷഡൌണ്‍ ചെയ്ത്‌ ഐസക്ക്‌ മെല്ലെ റൂമില്‍ നിന്നും പുറത്തിറങ്ങി.
സിവി
സൈക്കിള്‍ പമ്പരം കറക്കുന്നു.
ഐസക്ക്‌
കൈനീട്ടി അവനെ എടുക്കാന്‍ തുനിഞ്ഞപ്പോള്‍ അവന്‍ കുതറിമാറി.
മൂന്ന്‌
വയസ്സായിട്ടും അവന്‍ ഒന്നും സംസാരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല.
അനവസരത്തില്‍
അവന്‍ നിലാവ്‌ പോലെ ചിരിക്കും...
ഓമനിക്കുമ്പോള്‍
കരയും... !!
എന്ത്‌
കുട്ടിയാണിവന്‍... ?
ഐസക്കിന്‌
വല്ലാത്ത അരിശം തോന്നി.

ഫ്ളാറ്റിണ്റ്റെ
മട്ടുപ്പാവില്‍ സിവിയേയും കൈയിലെടൂത്ത്‌ ഐസക്ക്‌ നഗരത്തിണ്റ്റെ രാത്രിഭംഗി നോക്കി നിന്നു.താഴെ ഇരുളിണ്റ്റെ പരപ്പില്‍ ഒഴുകി നീങ്ങുന്ന ദീപങ്ങള്‍.കറുപ്പില്‍ ചുവപ്പിണ്റ്റെ പച്ചയുടെ മഞ്ഞയുടെ അടയാളങ്ങള്‍.
ആകാശവും
ചന്ദ്രനും നക്ഷത്രങ്ങളും കണ്ട സന്തോഷത്തില്‍ സിവി അവിടെ വട്ടത്തില്‍ ഓടാന്‍ തുടങ്ങി.

താഴെ
കോണ്ടം നിര്‍മ്മാതാക്കള്‍ സ്പോണ്‍സര്‍ ചെയ്ത പാര്‍ക്ക്‌ സജീവമാണ്‌...
(പാര്‍ക്കില്‍ പ്രണയമുണ്ടാവട്ടെ അന്നേരം അവര്‍ക്കിടയിലേക്ക്‌ അതിഥിയായി കോണ്ടം എത്തിക്കൊള്ളും)

സിവി
സ്വര്‍ഗ്ഗം പതിച്ചുകിട്ടിയ സന്തോഷത്തില്‍ ഓടിക്കൊണ്ടേയിരുന്നു.
ഐസക്ക്‌
അവനെ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ കുതറിമാറി ഓട്ടം തുടര്‍ന്നു.
ബലം
പ്രയോഗിച്ചപ്പോള്‍ കരച്ചിലായി...

ഐസക്ക്‌
അവനെ നിലത്തിറക്കാത്ത കാരണം കരച്ചില്‍ അലമുറയായി...
സിവിണ്റ്റെ
ചുണ്ടുകള്‍ ചുവന്ന്‌ തടിച്ച്‌ ഉമിനീര്‌ നിയന്ത്രണമില്ലാതെ ഒലിച്ചിറങ്ങി.
ഐസക്കിണ്റ്റെ
വാക്കിന്‌ ചെവി കൊടുക്കാതെ അവന്‍ പട്ടിയെപ്പോലെ തൊള്ളതുറന്നു.
ഐസക്കിന്‌
നിയന്ത്രിക്കാനാവാത്ത വിധം ദേഷ്യം പഴുത്തു.!!
"സ്റ്റുപ്പിഡ്‌ സണ്‍... "
കുട്ടിയുടെ
കരച്ചില്‍ അയാളുടെ തലയ്ക്കുള്ളിലെ വിരയോട്ടത്തിണ്റ്റെ ആവേഗം വര്‍ദ്ധിപ്പിച്ചു...
ഒരു
നിമിഷം അയാളുടെ സര്‍വ്വനിയന്ത്രണങ്ങളും നഷ്ടപ്പെട്ട്‌ കുഞ്ഞിനെ താഴെ ഇരുളിലേയ്ക്കെറിയാന്‍ തന്നെ തോന്നിപ്പോയി.
കരഞ്ഞു
തടിച്ച ചുണ്ടുകള്‍ കൂട്ടി സിവി അവ്യക്തമായി ഉച്ചരിച്ചു... "അ...ശ്‌...ച്ചാ... "

അതുകേട്ട്‌
ഐസക്ക്‌ അവനറിയാത്ത ഒരു ബന്ധത്തിണ്റ്റെ കുരുക്കില്‍ പെട്ടുപോയി.
കുഞ്ഞിനെ
അയാള്‍ വല്ലാണ്ട്‌ ചേര്‍ത്തണച്ച്‌ പിടിച്ചു...അവണ്റ്റെ നെറ്റിയില്‍ സ്വന്തം ഹൃദയത്തിലെന്ന വണ്ണം അയാള്‍ ഉമ്മ വെച്ചു.
സിവി ഹൃദയപൂര്‍വ്വം പുഞ്ചിരിച്ചു...!!
അവന്‍
താഴെ പാര്‍ക്കിലേക്ക്‌ വിരല്‍ ചൂണ്ടി...

"എന്താടാ..മോന്‌ പാര്‍ക്കി പോണോടാ...? മോനെ അച്ഛന്‍ നാളെ കൊണ്ട്വോവാം ട്ടോ... "
സിവി
നിലാവ്‌ പോലെ പുഞ്ചിരിച്ചു...തലയാട്ടി...പതിവില്ലാതെ കൈകള്‍ കൊട്ടിക്കാട്ടി...ഐസക്കിണ്റ്റെ ഇരുകവിളിലും ഉമ്മ വെച്ചു...
അന്നേരം ഐസക്കിണ്റ്റെ കണ്ണുകള്‍ അറിയാണ്ട്‌ നിറഞ്ഞുപോയി.
"ഈശോ..." അയാളുടെ ചുണ്ടും വാക്കുകളും വിറച്ചുപോയിരുന്നു.

പാതിരാത്രി
കഴിഞ്ഞ്‌ സാറയെത്തുമ്പോള്‍ ഐസക്ക്‌ കട്ടിലില്‍ ലാപ്ടോപ്പിന്‌ മുന്നിലെ തപസ്സിലായിരുന്നു.പതിവില്ലാതെ സിവി ഐസക്കിണ്റ്റെ മടിയില്‍ കിടന്നുറങ്ങുന്നു...!!

മുഖവുരകളൊന്നുമില്ലാതെ
ഐസക്ക്‌ പറഞ്ഞു. "നാളെ നമുക്ക്‌ പാര്‍ക്കില്‍ പോണം...വിത്ത്‌ സിവി... " സാറ ആശ്ചര്യത്തോടെ ഐസക്കിനെ നോക്കി.
"ഐ നോ...യു ഹാവ്‌ കോള്‍സ്‌... ബ്ളഡി കോള്‍സ്‌"
"ഐസക്ക്‌...വാട്‌ ഹാപ്പണ്റ്റ്‌.. ?"
"ടെയ്ക്ക്‌ എ മെഡിക്കല്‍ ലീവ്‌"
"ബട്ട്‌ ഹൌ... യു നോ മൈ സിറ്റ്വേഷന്‍"
"ബട്ട്‌ യു ഡോണ്ട്‌ നോ ദി സിറ്റ്വേഷന്‍ ഹിയര്‍... " ഐസക്ക്‌ സ്വയം തിളയ്ക്കുന്നതായി സാറയ്ക്ക്‌ തോന്നി.അയാളുടെ ശബ്ദം ആവശ്യത്തിലേറെ ഉയര്‍ന്നിരുന്നു.അതിനാല്‍ സാറ പിന്നൊന്നും മിണ്ടിയില്ല.


പിറ്റേന്ന്
വെയില്‍ താഴ്ന്ന ശേഷം ഫ്ളാറ്റില്‍ നിന്നും ലിഫ്റ്റില്‍ കയറുമ്പോള്‍ ലിഫ്റ്റ്‌ ഞെട്ടറ്റ്‌ താഴെ വീഴുമോയെന്ന് ഐസക്ക്‌ ഭയന്നു.അമ്മായിയമ്മ അത്രമേല്‍ തടിച്ചിരിക്കുന്നു.

ആദ്യമായി
തുടലഴിച്ചുവിട്ട പട്ടിയെപ്പോലെ ഒരു ലക്ഷ്യവുമില്ലാതെ സിവി പാര്‍ക്കിലൂടെ ഓടി...
അവന്‍
സ്വാതന്ത്രത്തിണ്റ്റെ ആനന്ദം ആഘോഷിക്കുകയാണ്‌‌...
പാര്‍ക്കിലിരിക്കുന്ന
ആള്‍ക്കാര്‍ കൌതുകത്തോടെ സിവിയെ നോക്കുന്നുണ്ട്‌.

ചില്‍റന്‍സ്‌
പാര്‍ക്കിണ്റ്റെ അടച്ചിട്ടിരുന്ന സൈഡ്‌ ഗേറ്റിനടിയിലൂടെ സിവി കയറാന്‍ ശ്രമിച്ചപ്പോള്‍ ആള്‍ക്കാരില്‍ പലരും ആശ്ചര്യത്തോടെ ചിരിച്ചു.
അവണ്റ്റെ
ഓട്ടവും വെപ്രാളവും ആള്‍ക്കാര്‍ ആസ്വദിച്ചു...

"ആ കുഞ്ഞ്‌ ആദ്യമായിട്ട്‌ നിലത്തിറങ്ങിയതാ..." ആരോ പറഞ്ഞ്‌ ചിരിച്ചു.
അമ്മായിയമ്മ
തണ്റ്റെ തടിയും വെച്ച്‌ കുഞ്ഞിനെ ചാടിപ്പിടിക്കാന്‍ ശ്രമിച്ചത്‌ ആള്‍ക്കാരില്‍ ചിരി പടര്‍ത്തി.
സാറ
നിസംഗതയോടെ ഒരു കാഴ്ചക്കാരിയായി നിന്നു.
പാര്‍ക്കില്‍
വന്നിരുന്ന് കുറുകിയ പ്രാവിന്‍ കൂട്ടത്തെ കൈചൂണ്ടി വിടര്‍ന്ന ചിരിയോടെ സിവി പറഞ്ഞു... "കാ... ക്ക"
നഷ്ടപ്പെട്ട
ഓര്‍മ്മകളുടെ ലിങ്കിനായി ഐസക്ക്‌ പരതി..
'k'..'a'..'kk'..'a' ..കാക്ക.. ?

---------------------------------------------------------------
1. ഒരു പ്രോഗ്രാമിംഗ്‌ ഭാഷ
2. പ്രോഗ്രാമിംഗില്‍ ഒരു ക്രിയ ആവര്‍ത്തിച്ചു ചെയ്യാന്‍ ഉപയോഗിക്കുന്നു
3. How are you..?
4.
At his room

15 ആഗസ്റ്റ്‌ ലക്കം ദേശാഭിമാനിയില്‍ പ്രസിദ്ധപ്പെടുത്തി..

16 comments:

Unknown said...

Hi Kiran

Katha Nannyittundu.Nice Photos too.

Pinne Enthokkeyundu Viseshangal.
PuthuVathsarasamsakal.

Sureshkumar Punjhayil said...

Nalloru Ormmayayi Manassilekku...!
Manoharam, Ashamskal...!!!

വീകെ said...

ആധുനിക ‘ഹൈ ടെക്’ ജീവിതത്തിന്റെ ഒരു മിന്നൽ...!
അവിടെ പണം മാത്രമെ മുന്നിൽ വരുന്നുള്ളു...
മറ്റൊന്നിനും ഒരു വിലയുമില്ല,സമയവുമില്ല..!!

പുതുവത്സരാശംസകൾ...

anaamika-swapnangalude kavalkaree said...

flatukalku munnil nammude paithrukam,baalyam ellam flat aavunnu.

Unknown said...

kiran.. gud...
pinnee veendum pratheekshikkamallo alle.........

ശാന്തകുമാര്‍ കൃഷ്ണന്‍ said...

ജീവിക്കുവാനുള്ള ഓട്ടത്തിനിടയില്‍ യഥാര്‍ത്ഥ ജീവിതം നഷ്ടമാകുന്ന ചിത്രം മനോഹരമായി വരച്ചിടാനായത് ഗ്രാമീണതയുടെ തേന്‍ കുടിച്ചതുകൊണ്ടുതെന്നെയാണ് എന്ന് എനിക്ക് തോന്നുന്നു . വീണ്ടും ഉജ്വല രചനകള്‍ പ്രതീക്ഷിക്കുന്നു ....

ആദി കിരണ് ‍|| Adhi Kiran said...

അനി..
നന്ദി..സുഖമായിരിക്കുന്നു..
പുതുവത്സരാശംസകള്‍..

സുരേഷേട്ടാ നന്ദി..!!

വികെ..
അതെ ശരിയാണ്‌ അവര്‍ എന്തിനോവേണ്ടി ഓടിക്കൊണ്ടിരിക്കുന്നു..
വലിയ ജീവിതം നയിക്കുമ്പോളും അവര്‍ക്ക് നഷ്ടമായുന്നവയെക്കുറിച്ച് അവരറിയുന്നില്ല...
നന്ദി..നവവത്സരാശംസകള്‍..

അജിത്ത്...നന്ദി..
തീര്‍ച്ചയായും ഇനിയും പ്രതീക്ഷിക്കാം...

ശാന്തപ്പാ..
ഒരുപക്ഷെ അതാവാം കാരണം..
ആ തേന്‍ നമുക്കെല്ലാം മൂക്കുമുട്ടെ തട്ടാനുള്ള അവസരം കിട്ടിയിട്ടുണ്ടല്ലോ..
എഴുതാം അണ്ണാ..

Umesh Pilicode said...

kollam mashe nannayittundu

Umesh Pilicode said...

kollam mashe nannayittundu

ആദി കിരണ് ‍|| Adhi Kiran said...

അനാമിക..
ശരിയാണ്‌...നമ്മുടെ പൈതൃകം..നന്മകള്‍ എല്ലാം ഫ്ലാറ്റായിരിക്കുന്നു..!!
ഉയരങ്ങളില്‍ ചെറുതായിപ്പോകുന്ന ജീവിതം..

ഉമേഷ്..
ഒരു നന്ദിയുണ്ട്..!!

എല്ലാവര്‍ക്കും വീണ്ടും സ്വാഗതം

വിരോധാഭാസന്‍ said...

കേരളത്തില്‍ മിക്ക അമ്മമാരും കാക്കയെക്കാണിച്ചാണ് കുട്ടിക്ക് ചോറ് കൊടുക്കുന്നത്..ബാക്കി ചോറ് കാക്ക് എറിഞ്ഞ് കൊടുക്കുമ്പോള്‍ കൈയ്യടിച്ചിട്ടുണ്ട് ഞാനും.

എഴുത്ത് ഇഷ്ടപ്പെട്ടു. നല്ല പരിഹാസം....

ആശാംസകള്‍..!

ആദി കിരണ് ‍|| Adhi Kiran said...

അതെ...
നന്ദി ലക്ഷ്മി..

Teuvo Vehkalahti said...

Sorry I do not understand the text but very nice photos and excellen blog, I like very much
Please aal looking fotoblog Teuvo images

www.ttvehkalahti.blogspot.com

and yours komments plesace thanks you

Teuvo

Finland

Thaikaden said...

Nannayirikkunnu.

Unknown said...

Hi,Jeevikkan marannupokunna jeevikalkkoru ormappeduthalakatte "kakka".Ella asamsakalum.

ആദി കിരണ് ‍|| Adhi Kiran said...

Thanks Teuvo..
നന്ദി Thaikaden ..Sooraj ..